കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ 14 കുടുംബകൂട്ടായ്മ വാർഡുകളിൽ നടത്തിയ വാർഷിക കൂട്ടായ്മ സമാപിച്ചു.
വികാരി ഫാ. സ്കറിയ വേകത്താനം കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന, വചന വിചിന്തനം , ലോഗോസ് ക്വിസ് മത്സരം, കലാ-കായിക മത്സരം , കുസൃതി ചോദ്യം മത്സരം എന്നിവ നടത്തി. ജന്മദിനം, വിവാഹവാർഷികം എന്നിവ ആഘോഷിക്കുന്നവരെ സമ്മേളനത്തിൽ ആദരിച്ചു.
മാതൃകാ കുടുംബം, മാതൃകാ യുവാവ് , ലക്കിസ്റ്റാർ എന്നിവരെ തെരഞ്ഞെടുത്ത് ആദരിക്കുകയും ഉപഹാര നൽകുകയും ചെയ്തു. സമ്മേളനത്തിനുശേഷം എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സജീവമായ പങ്കാളിത്തവും സഹകരണവും കൂട്ടായ്മ വാർഷികത്തിൽ ഉണ്ടായിരുന്നു. ജസ്റ്റിൻ മനപ്പുറത്ത് ,സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ബിൻസി ഞള്ളായിൽ, ലിസി ജോസ് ആമിക്കാട്ട്, കൊച്ചുറാണി ജോഷി ഈരുക്കൽ തുടങ്ങിയ കടുംബക്കൂട്ടായ്മ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.