ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെ വിട്ടുതരാൻ അമേരിക്കയോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം.
പന്നൂവിന്റെ തുടർച്ചയായുള്ള ഇന്ത്യാ വിരുദ്ധ ഭീഷണികൾ അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും പന്നൂ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ രേഖകളും വിവരങ്ങളും യുഎസിന് കൈമാറിയെന്നും . വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി വീഡിയോ സന്ദേശവുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി പന്നൂ രംഗത്ത് വന്നിരുന്നു. ‘ഡൽഹി ഖലിസ്ഥാൻ ആകും’ എന്ന പേരിലാണ് വീഡിയോ സന്ദേശം.ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചെന്നും അതിന് പകരമായാണ് പാർലമെന്റ് ലക്ഷ്യമിടുന്നതെന്നും അന്ന് ഭീഷണി സന്ദേശത്തിൽ പന്നൂ പറഞ്ഞു. പന്നു വിനെവധിക്കാനുള്ളഗൂഢാലോചനയിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം സംബന്ധിച് എല്ലാ വശങ്ങളും പരിശോധിക്കുന്നതിന്നായി ഇന്ത്യ ഒരു ഉന്നതതല സമതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് ഭീഷണി സന്ദേശം. കഴിഞ്ഞ നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ്. ഡിസംബർ 13ന് 2001-ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.