തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്തുകൊണ്ടുള്ള എന്‍ ഡി എ ചെയര്മാന് കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്രയ്ക്ക് ജനുവരിയില്‍ തുടക്കം.
അന്തിമ തീരുമാനം ഈ മാസം 9 ന് കോട്ടത്ത് ചേരുന്ന എന്‍ഡിഎ സംസ്ഥാന യോഗത്തിലായിരിക്കുമുണ്ടാകുക. എന്‍ഡിഎ നേതാക്കള്‍ പദയാത്രയുടെ മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ സന്ദര്‍ശനം നടത്തും.
ക്രൈസ്തവ സമൂഹത്തിനെ ചേര്‍ത്തുനിര്‍ത്താനായി സംഘടിപ്പിച്ചിരിക്കുന്ന സ്നേഹയാത്രയ്ക്ക് ഈ മാസം 20 ന് തുടക്കംകുറിക്കുന്നതിനായിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് ആറ് മണ്ഡലങ്ങളിലാണ്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട , മാവേലിക്കര, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്, ജയശങ്കര്‍, ശോഭ കരന്തലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഈ മണ്ഡലങ്ങളില്‍ ചുമതല നല്‍കിയട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.