ബെംഗളൂരു: ബലാത്സംഗക്കേസില്‍ പ്രതിയായ മലയാളിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്.
2020-ല്‍ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മിഥുൻ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോള്‍ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ട് നല്കി.
റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഉത്തരവിട്ടത്. തുടര്‍ന്ന് സിബിഐ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ദുബായിലെ ഗര്‍ഹൗദില്‍ താമസിക്കുകയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു.
ഇന്നലെ രാവിലെ ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ മിഥുനെ ഹാജരാക്കി. ബെംഗളുരു അശോക് നഗറിലുള്ള മയോ ഹാള്‍ സിവില്‍ കോടതി മിഥുനെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.