സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച നിവേദനം ഗൗരവത്തോടെ എടുക്കാൻ ഗവർണർ : ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടി,

തിരുവനന്തപുരം: ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം,

പൊതുപ്രവര്‍ത്തകനും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.എസ്. ശശികുമാറാണ് ഗവര്‍ണര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയത്.

സംസ്ഥാന സര്‍ക്കാറിന്റെ തകര്‍ന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവര്‍ണര്‍ക്ക് ലഭിക്കുന്നത് ആദ്യമാണ്. 

ഹൈകോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും പകര്‍പ്പുകള്‍ കൂടി നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 

ഗവര്‍ണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് അടിയന്തര വിശദീകരണം തേടി. നിവേദനത്തിന്റെ പകര്‍പ്പും ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !