തിരുവനന്തപുരം: ഭീരുവായ മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയിൽ പരിഹാസവുമായി പിണറായി വിജയൻ. തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി.
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല.
ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ- മുഖ്യമന്ത്രി പറഞ്ഞു.
താൻ മഹാരാജാവാണ് എന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാൽ താൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ക്രിമിനൽ മനസ്സാണോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്. മനുഷ്യരെ സ്നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും. ആ സാമ്രാജ്യത്തെക്കുറിച്ച് സതീശന് അറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കലാപാഹ്വാനത്തിന് നേതൃത്വം നൽകുകയാണ് സതീശനനെന്ന് ആരോപിച്ചു.തുടർഭരണം ഞങ്ങൾക്ക് ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ടാകും.
കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.