തിരുവനന്തപുരം: നവകേരള സദസ്സ് തലസ്ഥാന ജില്ലയില്‍ ഇന്ന് പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയില്‍ ആദ്യ സദസ്സ് നടത്തിയിരുന്നു.
ഇന്ന് രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്വെൻഷൻ സെന്ററില്‍ വച്ചാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നടക്കുക. ചിറയൻകീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.
മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. മൂന്നാം നാള് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോളിടെക്നിക്കില്‍ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ആകെ ഒരുക്കിയിരിക്കുന്നത്.
നവകേരള സദസ് അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രതിഷേധങ്ങളും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. നവകേരള സദസ് ജനങ്ങളിലുണ്ടാക്കുന്ന മികച്ച അഭിപ്രായം ഭയന്നാണ് പ്രതിപക്ഷം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ആരോപണം.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നവകേരള സദസ്സിന് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
വര്‍ക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ' പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്.
'തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്'; പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി
തലസ്ഥാന ജില്ലയിലെ ആദ്യ നവകേരള സദസ്സില്‍ പ്രതിപക്ഷത്തെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നും പരിഹാസിച്ചിരുന്നു.
ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്റെ മറുപടി. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാല്‍ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
തോക്കിനേയും ഗുണ്ടകളെയും ഇക്കാലയളവില്‍ നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വര്‍ക്കലയിലെ യോഗത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.