ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും, പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്,,

കൊല്ലം: ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ..? എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ എന്നും, ഒരു പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാന്‍ താങ്കള്‍ യോഗ്യനാണോ എന്ന ചോദ്യമാണ് കേരളം ആവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നവകേരള സദസില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന അതിക്രമത്തിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം

ഭരണഘടനാ പദവിയിരിക്കുന്നവരെ ഉപയോഗിച്ച്‌ ബി.ജെ.പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ വേണ്ടി കേന്ദ്രം ശ്രമിക്കുമ്പോള്‍ ഇവിടെ ബിജെപിയുടെ ബി ടീമായി അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ..?

'ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരു യുവജന സംഘടനയെ വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കാന്‍ അതിനുള്ള എല്ലാ സൗകര്യങ്ങളുെ ചെയ്തുകൊടുത്ത് അക്രമം അഴിച്ചുവിട്ട് ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും ബസിന്റെ മുന്നിലുള്ള ആത്മഹത്യാ ശ്രമസമരവും നടത്തിക്കാന്‍ കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍ , ഈ ചോദ്യമാണ് കേരളം ചോദിക്കുന്നത്.

പ്രതിപക്ഷ നേതാവ് കണ്ണാടിയില്‍ നേക്കിയാല്‍ നാണം കൊണ്ട് ലജ്ജിച്ച്‌ തലകുനിക്കും

നാണത്തിന് കയ്യും കാലും ജീവനും ഉണ്ടെങ്കില്‍ പറയും ഞാന്‍ പിറകിലാണ്. ഇദ്ദേഹം മുന്നില്‍ നടക്കട്ടെ 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !