തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗം. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതുകൊണ്ടാണ് അയാളെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് നിയമ സഹായം നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 5 ന് രാജ്ഭവന് മുന്നില്‍ സമരം നടത്തുമെന്നും നവകേരള സദസിനെതിരെ ഈ മാസം 20 ന് പ്രതിഷേധിക്കുമെന്നും മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.