കോട്ടയം:എല്‍ഡിഎഫ് സര്‍ക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അതേസമയം, നവകേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതല്‍ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിവരെ വിവിധ വികസന സാമൂഹിക വിഷയങ്ങളും പ്രശ്നപരിഹാരങ്ങളും മുന്നോട്ടുപോക്കുമാണ് കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗത്തില്‍ ചര്‍ച്ചയായത്.
പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്.
കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ പ്രതിനിധീകരിച്ചെത്തിയ ക്ഷണിതാക്കള്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.