സാമ്പത്തിക സ്ഥിതി അതി​ഗുരുതരം,നിത്യ ചെലവുകൾ നടത്താൻ നിവൃത്തിയില്ല; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം; ബില്ലുകൾക്ക് ടോക്കൺ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു.

ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിനു മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി. അതേസമയം ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ തന്നെ പാസാക്കിയതായി ട്രഷറി വശദീകരിക്കുന്നു. 

അതി​ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിനു മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്. ഇതാണ് ചുരുക്കി ഇപ്പോൾ ഒരു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്. 

ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ മുൻ​ഗണന അനുസരിച്ചു മാത്രമേ ഒരു ലക്ഷത്തിനു മുകളിലുള്ള തുക മാറി നൽകു. നത്യചെലവുകൾ നടക്കേണ്ടതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !