കോട്ടയം കൂരോപ്പടയിൽ സാമൂഹ്യവിരുദ്ധർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു.

കോട്ടയം: പാമ്പാടി,  കൂരോപ്പടയിൽ  ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ വാഴത്തോട്ടം വെട്ടിനശിപ്പിച്ചു. പുരയിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ളാക്കാട്ടൂർ ഇടയ്ക്കാട്ട് ബാബുവിന്റെ വാഴത്തോട്ടമാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ചത്.

നാല്പതിലേറെ കുലച്ചു നിന്നിരുന്ന വാഴകളാണ് വെട്ടിക്കളഞ്ഞത്. വിളഞ്ഞ ഏതാനും കുലകളും നഷ്ടപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്തുവരുന്ന തന്റെ ആദ്യത്തെ ദുരനുഭവമാണിതെന്ന് ബാബു പറയുന്നു.  കൂരോപ്പട കോലത്തേട്ട് കുടുംബക്ഷേത്രത്തിന്റെ പുരയിടമാണിത്.

പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജനപ്രതിനിധികളായ ദീപ്തി ദിലീപ്, അനിൽ കൂരോപ്പട, സന്ധ്യാ ജി. നായർ, മഞ്ജു കൃഷ്ണകുമാർ, കൃഷി ഓഫീസർ സുചിത, ടോമി മേക്കാട്ട്, ജോയിമോൻ വാക്കയിൽ, സണ്ണി വയലുങ്കൽ, സുധാകരൻ, എ.ജി സദാശിവൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !