പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു ; വൈരുധ്യ മൊഴികളില്‍ വ്യക്തത തേടി പൊലീസ്,,

തിരുവനന്തപുരം:  ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. 

അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ ചില ചോദ്യങ്ങളില്‍ ഉത്തരം നല്‍കിയില്ല. 

പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയത് പണം കണ്ടെത്താനായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു. 

കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴ് നല്‍കി.  പത്മകുമാറിന്റെ മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നല്‍കിയിരുന്നു. 

മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. 

അതേസമയം ആരുമായും പത്മകുമാര്‍ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേബിള്‍ ടിവി ബേക്കറി ബിസിനസ്സ് നടത്തിയിരുന്നു. ചിറക്കരയില്‍ പത്മകുമാറിനു ഫാമുണ്ട്. പത്മകുമാറിന് തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. 

പത്മകുമാറിനെ ചോദ്യം ചെയ്യല്‍ ഇന്നും തുടരാനാണ് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് രാവിലെ ക്യാപ്‌നിലേക്ക് തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയതായുമാണ് വിവരം. ഇന്നലെ രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

എന്നാല്‍, ചോദ്യചെയ്യല്‍ നീണ്ടതോടെ വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. അതുകൊണ്ട് തന്നെ മൊഴികളില്‍ വ്യക്തത വന്നതിന് ശേഷം വാര്‍ത്തസമ്മേളനം മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍നിന്നാണ് ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !