കോട്ടയം:കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന് മുന്നോടിയായി എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സ്നേഹ ദീപം തെളിച്ചു.
തിരുനക്കര ഗാന്ധി സ്ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ.വി ബാധിതരെ സമൂഹത്തില്‍നിന്നു മാറ്റി നിര്‍ത്താതെ ഒരുമിച്ച് ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ കൂടെ ചേര്‍ന്ന് പൊതുജനങ്ങളും ഏറ്റെടുക്കണമെ മെന്ന് പ്രസിഡന്റ് പറഞ്ഞു.ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ചടങ്ങില്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍.വിദ്യാധരന്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ബി.കെ പ്രസീത, ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബുതെക്കേമറ്റം,
ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ 25 വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും തെരുവ് നാടകവും തണ്ണീര്‍മുക്കം സദാശിവന് അവതരിപ്പിച്ച കഥാപ്രസംഗവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.