തിരുവനന്തപുരം: വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് വിളിച്ചത്. ഈ ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യാന്‍ കാരണം.
സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വര്‍ഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങള്‍ നടത്തി രക്തസാക്ഷികള്‍ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നാണ് വിശേഷിപ്പിച്ചത്. പൊലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നാണ് സംബോധന ചെയ്തതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കേരളം ബഹുമാനിക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗവര്‍ണര്‍.
ഭരണഘടനാ പദവിയിലുള്ള ഒരാളില്‍ നിന്നുണ്ടാകേണ്ട പരാമര്‍ശങ്ങള്‍ ആണോ ഇവയെന്നും ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹമെന്നും ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.