കൊച്ചി: വഞ്ചന കേസില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതിയില്‍ സബ്മിഷന് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്.
വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നാണ് പരാതി. എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു.ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു.
എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ കോടതി അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു.
കേസില്‍ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും ശ്രീശാന്ത് ഹൈക്കോടതിയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.