ചില സമയങ്ങളില്‍ നമ്മുടെ ശരീരത്തില്‍ നാം പോലുമറിയാതെ പല അന്യവസ്തുക്കള്‍ പ്രവേശിക്കുകയും അവ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയും ചെയ്യാറുണ്ട്.
അതുവഴിയായിരിക്കും ശരീരത്തിനുള്ളില്‍ ഇത്തരത്തിലുള്ള വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. എന്നാല്‍ തക്കസമയത്തെ വൈദ്യ സഹായം തേടുകയാണെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കണ്ണിനുള്ളില്‍ എങ്ങനെയോ അബദ്ധത്തില്‍ മരച്ചീള് (മരത്തിന്റെ ചെറിയ കഷ്ണം) വീഴുകയും, അതുമായി ഒരാള്‍ പതിനഞ്ച് വര്‍ഷത്തോളം ജീവിക്കുകയും ചെയ്തുവെന്നതാണ് വാര്‍ത്ത. യുഎസിലാണ് ഈ വിചിത്ര സംഭവം നടന്നത്. ഏകദേശം മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ പ്രമേഹ രോഗവുമായി ബന്ധപ്പെട്ടാണ് കണ്ണ് പരിശോധനയ്ക്ക് എത്തിയത്.
പരിശോധനയ്ക്കിടയിലാണ് ഒപ്താല്‍മോളജിസ്റ്റ് കണ്ണിനുള്ളില്‍ മൂന്ന് മില്ലിമീറ്റര്‍ വലുപ്പത്തിലൊരു മരച്ചീള് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. വളരെ ചെറിയ ഒരു ചീള് ആണിത്. എന്നാല്‍ സാധാരണായായി ഒരു ചെറിയ കരട് വീണാല്‍ പോലും ആളുകള്‍ അസ്വസ്ഥരാകും.
എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. കണ്ണ് പരിശോധന നടത്തുന്നതിനിടെ ഡോക്ടര്‍ തന്നെ ഇക്കാര്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അപൂര്‍വമായ ഈ കേസ് പഠനത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
കേസിലെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇത്തരം പരുക്കുകള്‍ കാലക്രമേണ രോഗിയുടെ കണ്ണിനെ ബാധിക്കേണ്ടതാണ് . എന്നാലിത്ര വര്‍ഷമായിട്ടും ഇദ്ദേഹത്തിന്റെ കണ്ണിനോ കാഴ്ചയ്ക്കോ യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ല.
മാത്രമല്ല, ഇത് ഡോക്ടര്‍മാര്‍ തിരിച്ചെടുത്തിട്ടുമില്ല. കാരണം ഇത് എടുക്കാന്‍ ശ്രമിക്കുന്നത് കാഴ്ചയെ ബാധിക്കാമത്രേ. അതിനാല്‍ രോഗിയില്‍ ഇനി എപ്പോഴെങ്കിലും വേദനയോ മറ്റ് അസ്വസ്ഥതയോ തോന്നിയാല്‍ മാത്രമേ ഇത് എടുക്കുന്നതിനെ പറ്റി ചിന്തിക്കുന്നുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.