തിരുവനന്തപുരം: ഇടതുസംഘടനകളുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി മുൻ വൈസ് ചാൻസലര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്.
കേരള വിദ്യാഭ്യാസ പരിഷ്കരണ ഫോറം തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, കോണ്‍ ക്ലേവിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സര്‍വകലാശാലകളുടെ സ്വയംഭരണം കടലാസിലൊതുങ്ങിയെന്ന് കോണ്‍ക്ലേവിലെ പ്രമേയം വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള കര്‍മപദ്ധതി 10-15 വര്‍ഷം മുൻപ് തയാറാക്കി നല്‍കിയെങ്കിലും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന് ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ചെയര്മാൻ ടി.പി. ശ്രീനിവാസന് പറഞ്ഞു.
രാഷ്ട്രീയസ്വാധീനമുള്ള സെനറ്റും സിന്‍ഡിക്കേറ്റുമാണ് സര്‍വകലാശാല ഭരിക്കുന്നതെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി ഗാന്ധിഭവന് മുന്‍ കാമ്ബസ് ഡയറക്ടര്‍ അധ്യക്ഷനായ ഡോ.എന്‍. രാധാകൃഷ്ണന് നായര്‍ വിമര്‍ശിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതായി കേരള മുൻ വി.സി ഡോ. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ക്യാമ്പസ് രാഷ്ട്രീയം ഒരു വലിയ റിസര്‍വോയര്‍ ആണെന്നും കുറച്ചുപേര്‍ക്ക് മാത്രമേ അതിനു മുകളിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര സര്‍വകലാശാല മുന്‍ വി.സി ഡോ.ജി. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നപ്പോള്‍ താന്‍ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് കേരള ഗവര്‍ണര്‍ അനുഭവിക്കുന്നതെന്ന് ഡോ. അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.
കേരള സര്‍വകലാശാല മുന്‍ സെനറ്റംഗം വി. സുഭാഷ്കുമാര്‍, പന്തളം എന്‍.എസ്.എസ്. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി.എം. മാലിനി, ഡോ. മധുസൂദനന് പിള്ള, വി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.