കുറ്റങ്ങളും കുറവുകളും ഏറ്റു പറയാൻ മടിയില്ലാത്ത സര്‍ക്കാര്‍ : മന്ത്രി കെ. രാജൻ,

 ആലപ്പുഴ: സുതാര്യമായാണ് സര്‍ക്കാരിൻറെ പ്രവര്‍ത്തനങ്ങള്‍ എന്നും അതിനാല്‍ തന്നെ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടില്‍ ചെങ്ങന്നൂര്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്ന രാജ്യത്തെ ഏക സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്ന അവഗണനയോട് സര്‍ക്കാര്‍ നടത്തുന്ന ചരിത്ര പോരാട്ടമാണ് ജനങ്ങളോട് പറയുന്നത്. സ്ത്രീപുരുഷ ഭേദമില്ലാതെ 64 ലക്ഷം പേര്‍ക്ക് 1600 രൂപ ക്ഷേമപെക്ഷൻ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം.

കേരളത്തിനു നല്‍കേണ്ട വിഹിതം വെട്ടിക്കുറച്ച്‌ ദുരന്തകാലത്ത് പോലും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ്. സര്‍ക്കാരിനെ മാത്രമല്ല മൂന്നര കോടി വരുന്ന ജനങ്ങളുടെ വികസന അഭിലാഷങ്ങള്‍ക്കാണ് കേന്ദ്രവും അതിന്റെ കൂടെ നിന്ന് പ്രതിപക്ഷവും തുരങ്കം വെക്കുന്നത്.

കേരളത്തില്‍ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു കൊണ്ട് മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യം ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അസാധാരണമായ മാറ്റം കൊണ്ടു വരാൻ സര്‍ക്കാരിനു സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !