മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിയത് പൊലീസുകാരെ തള്ളി മാറ്റി,,

കൊല്ലം മാവേലിക്കരയില്‍ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് ട്രെയിനില്‍ നിന്ന് ചാടിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റിയിട്ടാണെന്ന് വിവരം.

മൂത്രമൊഴിക്കാനെന്ന വ്യാജേനയാണ് ട്രെയിനിലെ സീറ്റില്‍ നിന്ന് പ്രതി എഴുന്നേറ്റത്.ശുചിമുറി വരെ പ്രതിയുടെ കൂടെ പൊലീസുകാരുമുണ്ടായിരുന്നു.പിന്നീട് ശ്രീമഹേഷ് പൊലീസുകാരെ തള്ളിമാറ്റി ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

കൊല്ലം ശാസ്താംകോട്ടയില്‍ വച്ചാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി മാവേലിക്കര സ്വദേശി ശ്രീമഹേഷ് ജീവനൊടുക്കിയത്. വിചാരണയ്ക്കായി ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു പ്രതിയുടെ അപ്രതീക്ഷിത നീക്കം. 

ഇന്നലെ ് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിന്‍ ശാസ്താംകോട്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇയാള്‍ ട്രാക്കിലേക്ക് ചാടിയത്.

സംഭവസ്ഥലത്ത് തന്നെ ശ്രീമഹേഷ് മരിച്ചു. ആലപ്പുഴ കോടതിയില്‍ വച്ച്‌ പ്രതിയെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ തന്നില്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച ശേഷമാണ് ഇയാള്‍ പൊലീസുകാര്‍ക്കൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചത്. 

2023 ജൂണിലാണ് ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച്‌ കഴുത്തിന് വെട്ടി ശ്രീ മഹേഷ് കൊലപ്പെടുത്തിയത്.

സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ കബളിപ്പിച്ചായിരുന്നു അരുംകൊല പ്രതി നടത്തിയത്. അമ്മയെയും പ്രതി അന്നേ ദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. 

രണ്ടാം വിവാഹത്തിന് മകള്‍ തടസമാകുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം എന്നാണ് വിവരം. നേരത്തെ മാവേലിക്കര സബ് ജയിലില്‍ വച്ച്‌ കഴുത്തറുത്ത് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !