നഗരസഭ സ്വയം തൊഴില്‍ സഹായസംഘം തട്ടിപ്പ്: മുഖ്യ ആസൂത്രക അറസ്റ്റില്‍,,

നഗരസഭ സ്വയം തൊഴില്‍ സഹായസംഘം തട്ടിപ്പ്: മുഖ്യ ആസൂത്രക അറസ്റ്റില്‍,,

തിരുവനന്തപുരം: നഗരസഭ സ്വയം തൊഴില്‍ സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ ആസൂത്രക അറസ്റ്റില്‍.കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റിമുക്ക് അശ്വതി ഭവനില്‍ സിന്ധുവിനെയാണ് (53) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

സംരംഭം തുടങ്ങാൻ സംഘാടക സമിതിയുണ്ടാക്കിയതും രേഖകള്‍ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നല്‍കിയതും സിന്ധുവാണെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. ഇവര്‍ നഗരസഭ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലും അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

അന്ന് പട്ടികജാതിക്കാരുടെ ആനുകൂല്യം വ്യാജരേഖ ചമച്ച്‌ തട്ടിയതിനാണ് എസ്.സി പ്രൊമോട്ടറായിരുന്ന സിന്ധുവിനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം മുരിക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസില്‍ ഇനി ഇന്ത്യൻ ബാങ്ക് ഈഞ്ചയ്ക്കല്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.

സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പ ഇടനില നിന്ന് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ സിന്ധു 15 ലക്ഷം രൂപയാണ് പലരില്‍ നിന്നായി തട്ടിയെടുത്തത്. 28 പേരില്‍ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേര്‍ന്ന് തട്ടിയെടുത്തത്.

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പ്പറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം.നാലുപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളാണുണ്ടായിരുന്നത്. 

ബാങ്കിലേക്ക് സംരംഭകര്‍ രേഖകള്‍ സമര്‍പ്പിക്കുമ്ബോള്‍ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാല്‍, സംരംഭകര്‍ക്കൊന്നും തുക ലഭിച്ചില്ല. ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network