യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പ്ലീഡര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്‌തത തേടി,,

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പ്ലീഡര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്‌തത തേടി,,

കൊച്ചി: നിയമസഹായം വാഗ്‌ദാനം ചെയ്‌തു യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ.പി.ജി.മനു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചില വ്യക്‌തത തേടി.

അതിനായി ഇരുകക്ഷിയോടും ഇന്നു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതിജീവിതയുടെ അപേക്ഷ പരിഗണിച്ചു അടച്ചിട്ട കോടതിയിലാണു വാദം നടന്നത്‌.

അതിജീവിതയുടെ ശാരീരിക-മാനസിക അവസ്‌ഥ സംബന്ധിച്ച്‌ ഡോക്‌ടറുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും ജസ്‌റ്റിസ്‌ പി. ഗോപിനാഥ്‌ ഉത്തരവിട്ടിരുന്നു. അറസ്‌റ്റ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ടു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാറിനോട്‌ വിശദീകരണം തേടിയിരുന്നു. 

പ്രതിക്ക്‌ അഭിഭാഷകനെന്ന പരിഗണന നല്‍കാനാവില്ലെന്നും അന്ന്‌ കോടതി വ്യക്‌തമാക്കിയിരുന്നു. മുൻപ് പീഡനത്തിനിരയായ യുവതി ഈ കേസ്‌ ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ്‌ തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണു മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ മനുവിന്റെ വാദം. 

ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്നു തന്റെ അന്തസും സല്‍പേരും തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി യുവതി നല്‍കിയ വ്യാജ പരാതിയാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network