റോം: സ്വവർഗാനുരാഗികളായ ദമ്പതിമാരെ അനുഗ്രഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ പുരോഹിതർക്ക് അനുമതി നൽകി. എന്നാൽ അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ അനുവാദമില്ല.
സ്വവർഗാനുരാഗികളെ അനുഗ്രഹിക്കുന്നത് പാപികളെ അനുഗ്രഹിക്കുന്നതു പോലെയാണ് എന്നായിരുന്നു സഭയുടെ നിലപാട്. സ്വവർഗ വിവാഹം പാപമാണെന്നു തന്നെ സഭ അനുശാസിക്കുന്നു. എന്നാൽ ദൈവത്തിന്റെ സ്നേഹവും കരുണയും തേടുന്ന അനുഗ്രഹം സഭ നിഷേധിക്കാൻ പാടില്ല എന്നാണ് പാപ്പാ നിർദേശിക്കുന്നത്.
"ദൈവത്തിന്റെ സ്നേഹവും കാരുണ്യവും തേടുന്നവരെ അതു സ്വീകരിക്കും മുൻപ് വിശാലമായ ധാർമിക വിശകലനത്തിനു വിധേയരാക്കേണ്ട ആവശ്യമില്ല," പാപ്പാ തന്റെ ഉത്തരവിൽ പറയുന്നു. ആ രീതിയിൽ വത്തിക്കാന്റെ വിശ്വാസപ്രമാണം തിരുത്തുന്നു.
ഒക്ടോബറിൽ രണ്ടു യാഥാസ്ഥിതിക കർദിനാൾമാർക്ക് അയച്ച കത്തിലാണ് മാർപാപ്പ അനുമതി നൽകുന്ന പുതിയ നയം പ്രഖ്യാപിച്ചത്. ഈ അനുമതിയുടെ വിശദീകരണം തിങ്കളാഴ്ച വത്തിക്കാൻ പുറത്തിറക്കി.
സ്വവർഗ ദമ്പതിമാർക്കു നൽകുന്ന ആശിർവാദം വിവാഹമെന്ന പരിപാവനമായ ചടങ്ങായി തെറ്റിദ്ധരിക്കേണ്ട കാര്യമില്ലെന്നു പാപ്പാ പറയുന്നു.
"വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള, ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കേണ്ട പരിശുദ്ധമായ കർമമാണ്." സഭയുടെ വ്യവസ്ഥാപിത നിയമമമാണത്. എൽ ജി ബി ടി ക്യൂ വിവാഹങ്ങൾ നടത്തിക്കൊടുക്കുമ്പോൾ ആ നിയമം ലംഘിക്കപ്പെടുന്നു.
"അനുഗ്രഹം ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻ മാത്രമുള്ളതാണ്," അദ്ദേഹം പറയുന്നു.
സിവിൽ യൂണിയൻ എന്ന നിലയിലുള്ള കൂദാശ അവർക്കു നൽകാനും പാടില്ല. പാപ്പ വ്യക്തമാക്കുന്നു. സ്വവർഗാനുരാഗികളായ ദമ്പതിമാരെ ആശിർവദിക്കുമ്പോൾ വിവാഹമാണ് നടക്കുന്നത് എന്ന തോന്നലുണ്ടാക്കുന്ന വസ്ത്രങ്ങൾ പോലും പാടില്ല എന്നു പാപ്പാ വ്യക്തമാക്കുന്നുണ്ട്. സിവിൽ യൂണിയൻ എന്ന നിലയിലുള്ള കൂദാശ അവർക്കു നൽകാനും പാടില്ല.
പാപ്പയുടെ പുതിയ സമീപനം വിപ്ലവകരമാണെന്നു ചൂണ്ടിക്കാട്ടുമ്പോൾ തന്നെ അതു വിമർശനം വിളിച്ചു വരുത്തുന്നുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.