കാൽഗറി: കനേഡിയൻ യുവാക്കൾക്കിടയിൽ തീവ്രവാദബന്ധം വളരുന്നതായി ആർസിഎംപി (RCMP) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് കൗമാരക്കാരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് അറസ്റ്റ് ചെയ്തതായും പോലീസ് റിപ്പോർട്ട് ചെയ്തു.
ജൂൺ മുതൽ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ അഞ്ച് കനേഡിയൻ യുവാക്കളെ അറസ്റ്റ് ചെയ്തതായി മൗണ്ടീസ് പറയുന്നു. നഗരത്തിലെ ജൂത സമൂഹത്തിനെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറസ്റ്റിലായ ഓട്ടവ സ്വദേശിയും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു.
ഡിസംബർ 13 ന് കാൽഗറിയിൽ അറസ്റ്റിലായ 16 വയസുകാരൻ, സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ച് ജൂത, LGBTQ+ കമ്മ്യൂണിറ്റികൾക്കെതിരായ ഭീഷണികളും ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടു കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്.
അക്രമത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളുമായുള്ള കൂട്ടുകെട്ടുകളും മറ്റുള്ളവരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളും ഉൾപ്പെടെ, തീവ്രവാദബന്ധം കുട്ടികൾക്കിടയിൽ വളരുന്നുണ്ടെന്നും മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും RCMP നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.