തിരുവന്തപുരം വഴുതക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് കേടായ ഭക്ഷണമെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി.
സ്ക്രൂ, തൂവല്‍, സ്ക്രബര്‍, പുഴുക്കള്‍, വണ്ട് എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തില്‍ നിന്ന് കിട്ടാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യം അധികൃതരുമായി സംസാരിച്ചപ്പോള്‍ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് പറഞ്ഞത്. മറ്റൊരു നടപടിയും ഹോസ്റ്റല്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
മെസ്സില്‍ നിറയെ എലികളാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മെസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്ന ടേബിളില്‍ എലി ചത്ത് കടന്നിട്ടുണ്ട്. ചത്ത എലിയെ നീക്കം ചെയ്യാൻ പോലും 12 മണിക്കൂര്‍ എടുത്തുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.