'ഭാരം 17 കിലോ കൂട്ടി, മൂന്ന് തവണ മൊട്ടയടിച്ചു'; 'ഉരുക്ക് സതീശന്‍റെ' ബജറ്റ് വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്,,

സന്തോഷ് പണ്ഡിറ്റ് എന്ന പേര് മലയാളിക്ക് സുപരിചിതമാണ്. കൃഷ്ണയും രാധയും എന്ന ചിത്രമൊരുക്കി മലയാളികളായ സഹൃദയരുടെ മുന്നിലേക്ക് എത്തിയ ആള്‍.

പരിഹാസങ്ങളും അവഹേളനങ്ങളുമൊക്കെ പലപ്പോഴും കേട്ടെങ്കിലും സന്തോഷ് തന്‍റേതായ രീതിയിലുള്ള സിനിമകള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ 2018 ചിത്രം ഉരുക്ക് സതീശന്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണവേളയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച്‌ സന്തോഷ് ഇങ്ങനെ പറയുന്നു.

"ഉരുക്ക് സതീശൻ സിനിമ കണ്ടവര്‍ അഭിപ്രായം അറിയിക്കുക. കേരളം (സുല്‍ത്താൻ ബത്തേരി, കോഴിക്കോട് ടൗണ്‍, കുറ്റികാട്ടൂര്‍, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വച്ച്‌ ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശൻ. 

നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്. വിശാല്‍ എന്ന കഥാപാത്രം ചെയ്യുവാൻ 62 കിലോ ശരീരഭാരം കുറച്ച്‌ 57 ല്‍ എത്തിച്ചു. 

ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തത്." 

"ആ ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിച്ചു. ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച്‌ ഉരുക്ക് സതീശൻ കഥാപാത്രം തീര്‍ത്തു. 

എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീൻ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച്‌ ഷൂട്ട് ചെയ്തു (പാവം ഞാൻ....). ഈ സിനിമ കാണുമ്പോള്‍ എൻ്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാക്കണം എന്നില്ല. 

അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാൻ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‍ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക..", സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !