കാസര്‍കോട്: ക്രിമിനല്‍ മനസ്സുള്ള ഒരാള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നുവെന്ന് പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. സിപിഐഎമ്മിന്റെ പാരമ്പര്യം എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പിണറായി വിജയൻ സ്റ്റാലിൻ ചമയരുതെന്നും സതീശൻ പറഞ്ഞു.
പിണറായി വിജയന് ക്രൂരമായ മനസ്സാണ്. പ്രതിഷേധങ്ങള്‍ പാടില്ല എന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കും. പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പേപ്പട്ടിയെ പോലെ തല്ലിച്ചതച്ചു. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് പിണറായി വിജയൻ.
നാല് പേര് വഴിയില്‍നിന്ന് കരിങ്കൊടി കാണിക്കുമ്പോള്‍ ആയിരം പൊലീസുകാരെയും ക്രിമിനലുകളെയും കൂട്ടി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ വാഹനം എസ്എഫ്ഐക്ക് തടയാം. അപ്പോള്‍ ജീവൻ രക്ഷാപ്രവര്‍ത്തനമില്ല, മഹാരാജാവിന്റെ വാഹനം തടഞ്ഞാലാണ് പ്രശ്നമെന്നും സതീശൻ പരിഹസിച്ചു.
ലക്ഷക്കണക്കിന് ഭക്തര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തുന്നുണ്ടെന്നും പ്രയാസങ്ങള്‍ ഇല്ലാതെ ദര്‍ശനം നടത്തി കൊടുക്കാനുള്ളത്
സര്‍ക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നുമാണ്. അനിയന്ത്രിത തിരക്കിനോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മനപൂര്‍വമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തി.
കുറുപ്പുംപടി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറില്‍ പറയുന്നു. ഏറിലേക്കൊക്കെ പോയാല്‍ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പെരുമ്പാവൂരില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കെ എസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.