തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാൻ കഴിയാത്ത ആളാണ് വി മുരളീധരൻ.
മുരളീധരനെ മത്സരിപ്പിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കും നന്നായി അറിയാം. ആ മുരളീധരൻ, റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ബേപ്പൂരിലെ ജനങ്ങള്‍ വിജയിപ്പിച്ച മുഹമ്മദ് റിയാസിനെ കുറിച്ചാണ് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് മുൻപേ റിയാസ് ഇവിടെയുണ്ട്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ, അങ്ങനെ വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സജീവരാഷ്ട്രീയപ്രവര്‍ത്തകനായി നിന്നുകൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മുഹമ്മദ് റിയാസ് ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു.
ഹരിയാനയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്. തമിഴ്നാട്ടില്‍ ജാതിവെറിയന്മാര് വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്കി.
ഇങ്ങനെ നാലാള് കേട്ടാല്‍ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി മുരളീധരന് ഉണ്ടോ?റിയാസ് ചോദിച്ചത് കേരളത്തിന് മുരളീധരനോട് ചോദിക്കാനുള്ള ചോദ്യമാണ്.
എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രമന്ത്രി ? മുരളീധരൻ എന്താണ് ഈ കേരളത്തിന് വേണ്ടി കേന്ദ്രത്തിലിരുന്ന് ചെയ്യുന്നത് ? അറിയാൻ താല്പര്യമുണ്ട്. അതിനുള്ള ഉത്തരമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയില്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.