ന്യൂഡല്‍ഹി: പാര്‍ലമെന്റ് അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് പേരും സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നു.പക്ഷെ തീപടരുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ പൊള്ളലേക്കുന്നത് തടയുന്നതിനുള്ള ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ ആസൂത്രകനായ ലളിത് മോഹന്‍ ജാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാര്‍ലമെന്റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരും പുറത്ത് പ്രതിഷേധിച്ച അമോലും നീലംദേവിയെയും സ്വയം തീകൊളുത്താന്‍ തീരുമാനിച്ചതാണ്.
എന്നാല്‍ ജെല്‍ കിട്ടാത്തതിനാല്‍ അവസാന നിമിഷത്തിലാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. ഇവര്‍ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. . ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും ഭാര്യയെയും പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ആസൂത്രകനായ ലളിത് ജാ വെള്ളിയാഴ്ച പൊലീസില്‍ കീഴടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.