തൃശൂര്‍: എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടന് ദേവന്.പൗരബോധം നഷ്ടപ്പെട്ടവരാണ് എസ് എഫ് ഐക്കാരെന്ന് ദേവന് പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദേവന്റെ പ്രതികരണം.
ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം ബി ജെ പി കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല എന്നും ബി ജെ പി കൂടി പ്രതിഷേധിച്ചാല്‍ തെരുവിൽ യുദ്ധം നടക്കും എന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐയില്‍ ഉള്ളത് കുറേ കിഴങ്ങന്‍മാരാണെന്നും ദേവന് പറഞ്ഞു. എസ് എഫ് ഐക്കാര്‍ക്കും ഡി വൈ എഫ് ഐക്കാര്‍ക്കും പൗരബോധം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
"രാഷ്ട്രീയത്തില്‍ ഏറ്റവും ആവശ്യം പൗരബോധമാണ്. ഈ പൗരബോധം നഷ്ടപ്പെട്ട കുറച്ചാളുകള്‍ ചേര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അക്രമിക്കാന്‍ ശ്രമിച്ചത്. ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്. ഇത്തരം സംഭവങ്ങളെ ശക്തമായി എതിര്‍ക്കണം',
ദേവന് പറഞ്ഞു. അതേസമയം ബി ജെ പി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന് രഘുവും രാജസേനനും എതിരേയും അദ്ദേഹം രംഗത്തെത്തി.
ഭീമന് രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ഗ്ലാമറിന്റെ പേരില്‍ ബി ജെ പിയില്‍ വന്നവരാണ് ഇരുവരും എന്നും ദേവന് പറഞ്ഞു.
രാഷ്ട്രയത്തിന്റെ പേരില്‍ അല്ല ഭീമന് രഘുവും രാജസേനനും ബി ജെ പി വന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്നും ഇത്തവണ മത്സരിക്കാനില്ലെന്നും ദേവന് പറഞ്ഞു. ഇന്നാണ് ദേവനെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 2004 ല്‍ ദേവന് നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.
പിന്നീട് ഈ പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ചു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത് എന്നായിരുന്നു ദേവന് പറഞ്ഞത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചത്. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ദേവന് മത്സരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.