ഒരു പെണ്‍വീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂര്‍വ്വമായൊരു താരകുടുംബം. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, അവരില്‍ മൂന്നുപേര്‍ അച്ഛനു പിന്നാലെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെണ്‍പട വീട്.ഡിസംബർ12നായിരുന്നുകൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണയുടെയും 29-ാം വിവാഹവാര്‍ഷികം വിവാഹ വാര്‍ഷിക ദിനത്തില്‍ കൃഷ്ണകുമാര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്."ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്. നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള് ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യക്തിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.
ചിലരുടെ ബന്ധം നീണ്ടു നില്കും. ചിലരുടെത്തു ഇടയ്ക്കു പിരിയുന്നു. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്.
ദൈവം എന്നു നമ്മള് വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുൻപ് ഒരു ഡിസംബര്‍ മാസം സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു. ദൈവത്തിനു നന്ദി," കൃഷ്ണകുമാര്‍ കുറിച്ചു.
കൃഷ്ണകുമാര്‍- സിന്ധു ദമ്പതികള്‍ക്ക് നാലു പെണ്മക്കളാണ്. അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.