തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആര്‍എസ് ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന്, ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൈമാറാൻ ഇതുവരെ തയ്യാറായിട്ടില്ല. വേഗത്തില്‍ റിപ്പോര്‍ട്ട് കൊടുക്കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സര്‍ക്കാര്‍ സുപ്രിം കോടതിയുടെ സഹായം തേടുന്നത്. ഗവര്‍ണര്‍ക്കെതിരായ നിയമ പോരാട്ടത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ഹരജിയുമായാണ് കോടതിയെ സമീപിച്ചത്. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം .
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്റെ നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തില്‍ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാവശ്യെപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു.കേന്ദ്രസര്‍ക്കാരിന് കടമെടുപ്പ് പരിധികള്‍ ഇല്ലാതിരിക്കെയാണ്സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ നടപടി.
കിഫ് ബി വായ്പകളേയും സംസ്ഥാന സര്‍ക്കാരിൻറെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട് ...അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹരജിയില്‍ പറയുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടാമെന്ന ഭരണഘടനയിലെ 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിൻറെ ഹരജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.