13 വയസ്സ് തികയുന്നതിനു മുൻപ് ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികളില്‍ പില്ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്.
അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യത.പഠനത്തിനായി 20നും 65നും ഇടയില്‍ പ്രായമുള്ള 17,000 സ്ത്രീകളുടെ വിവരങ്ങളാണ് സംഘം ശേഖരിച്ചത്.
ഇതില്‍ 1773 (10 ശതമാനം)പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടു. ഈ 1773ല്‍ 203 പേര്(11.5 ശതമാനം)വ്യത്യസ്ത തരത്തിലുള്ള ഹൃദ്രോഗമുള്ളവരുമാണ്. ഇവരില്‍ 32 ശതമാനം പേര് 10 വയസ്സിന് മുന്‍പും 14 ശതമാനം പേര് 11 വയസ്സിലും 29 ശതമാനം പേര് 12 വയസ്സിലും ആര്‍ത്തവം ആരംഭിച്ചവരാണ്.
അതെസമയം നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.എന്നാല്‍ ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ഈസ്ട്രജന് ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങുന്നതാകാം ഒരു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.മാത്രമല്ല ശരീരഭാരമാകാം മറ്റൊരു ഘടകമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.