തൃശ്ശൂര്‍: സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നടപടികള്‍ നാടിന്റെ അന്തരീക്ഷം തകിടം മറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യു.ഡി.എഫില്‍നിന്ന് മുസ്ലിം ലീഗിനെ അടര്‍ത്തിയെടുത്ത് സ്വാധീനം വര്‍ധിപ്പിക്കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്ന് നവകേരള സദസ്സ് ബസ് യാത്രക്കിടെ ' മാധ്യമങ്ങളോട് പറഞ്ഞു.സര്‍വകലാശാല വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത് തീര്‍ത്തും തെറ്റായ നിലപാടാണ്. സ്വാഭാവികമായും അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. ഗവര്‍ണര്‍ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കാതെ, നാടിന്റെ അന്തരീക്ഷത്തെ തകിടം മറിക്കുന്നതില്നിന്ന് കേന്ദ്രം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് എങ്ങനെയെങ്കിലും ഇങ്ങോട്ട് പോരട്ടേയെന്ന് ഞങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് വിടാൻ ലീഗ് ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ ഒരുകൂട്ടരെ അടര്‍ത്തിയെടുത്ത് സ്വാധീനം വര്‍ധിപ്പിക്കേണ്ട ആവശ്യവും എല്‍.ഡി.എഫിനില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാവി കോണ്‍ഗ്രസിന്റെ നിലപാടുകളെ ആശ്രയിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.