തൃശൂർ: സാധ്യമാകുന്നത് പറയുകയും, പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നമ്മുടേതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒല്ലൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒല്ലൂര്‍ മണ്ഡലത്തിലെ റോഡുകളില്‍ പ്രധാനപ്പെട്ടതാണ് മലയോര ഹൈവേ റോഡുകള്‍. മലയോര ഹൈവേ സാക്ഷാത്കരിക്കുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയിലെ സമഗ്രമായ വികസന കുതിപ്പിനെ വേഗതയിലാക്കും.
പട്ടിക്കാട് മുതല്‍ വിലങ്ങന്നൂര്‍ വരെ വേഗതയിലെത്താൻ സാധിക്കുന്ന റോഡ് നിര്‍മ്മാണം, വിലങ്ങന്നൂര്‍ മുതല്‍ വെള്ളികുളങ്ങര വരെ, ഒല്ലൂരിന്റെ ഒരു ഭാഗത്ത് കൂടെ കടന്ന് പോകുന്ന കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡ്, പുച്ചെട്ടി - ഇരവിമംഗലം റോഡ്, മരത്താക്കര - കുഴല്‍മന്ദം റോഡ്,
കുണ്ടൂകാട് - കട്ടിലപൂവം - പാണ്ടിപറമ്പ് റോഡ്, വാഴാനി ടൂറിസം കോറിഡോര്‍ പദ്ധതി, ജംങ്ക്ഷൻ വികസന പദ്ധതി തുടങ്ങി നിരവധി വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒല്ലൂര്‍ സാക്ഷ്യം വഹിക്കുന്നത്. കിഫ്ബി, റീ ബിള്‍ഡ് കേരള പദ്ധതിയിലൂടെ നിരവധി പ്രവര്‍ത്തികളാണ് ഒല്ലൂരില്‍ നടക്കാൻ പോകുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ പോലെ വീതിയുള്ള റോഡ് കേരളത്തില്‍ നിര്‍മ്മിക്കാൻ ജനസാന്ദ്രത കൂടുതലായതു കൊണ്ട് ഭൂമിയില്ല. ആ പരിമിതിയില്‍ നിന്ന് കൊണ്ടാണ് ദേശീയപാത വികസനം, മലയോര തീരദേശ ഹൈവേകള്‍ തുടങ്ങിയവ സാക്ഷാത്കരിക്കാൻ സര്‍ക്കാര്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന കേന്ദ്രമായി ഒല്ലൂര്‍ മാറും. വികസന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പുതിയ സംരംഭ സാധ്യതകളും ഉയര്‍ന്ന് വരുകയും ചെയ്യും. ഇതിലൂടെ നാടിന്റെ മുഖച്ഛായ തന്നെ മാറും.
ഇതിനൊക്കെ ഉദാഹരണമാണ് ലോകപ്രസിദ്ധമായ ന്യൂ യോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇടം പിടിച്ച നമ്മുടെ കേരളം എന്ന യാഥാര്‍ത്ഥ്യമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.