ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. ധാരാളം ജലാംശം അടങ്ങിയതിനാല്‍ തന്നെ ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് ഓറഞ്ച് തന്നെയാണ്.
എന്നാല്‍ ഗുണങ്ങള്‍ മാത്രമല്ല ചില പാര്‍ശ്വഫലങ്ങളും ഓറഞ്ചിനുണ്ട്. അമിതമായി ഇത് കഴിക്കുന്നവരും മറ്റ് രോഗങ്ങള്‍ അലട്ടുന്നവരും ശ്രദ്ധയോടെ മാത്രം ഓറഞ്ച് കഴിക്കുക.പതിവായി ഓറഞ്ച് കഴിക്കുകയാണെങ്കില്‍ അതിലെ അസിഡിറ്റി പല്ലുകളുടെ സെൻസിറ്റിവിറ്റിക്ക് കാരണമായേക്കാം. അതിനാല്‍ ഓറഞ്ച് കഴിച്ചതിന് ശേഷം വായ വെള്ളത്തില്‍ കഴുകുന്നത് ഈ പ്രശ്നം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അസിഡിറ്റി വര്‍ദ്ധിക്കുന്നതിനും നെഞ്ചെരിച്ചലിനും കാരണമാവും.
സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഓറഞ്ച് കഴിക്കുക. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ മരുന്നുമായി യോജിച്ച് മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാവാം.
സാധാരണയായി ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളത് മധുരമാണ്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ വളരെ ശ്രദ്ധയോടെ മാത്രം ഓറഞ്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചില ആളുകള്‍ ഒഴിഞ്ഞ വയറിലോ അമിതമായ അളവിലോ ഓറഞ്ച് കഴിക്കാറുണ്ട്. ഇവര്‍ക്ക് ഇത് കഴിച്ചതിന് ശേഷം വയറിന് അസ്വസ്ഥതകള്‍ അനുഭവപ്പെടാൻ സാധ്യതയേറെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.