കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുലയ്ക്ക് ലേലത്തില്‍ ലഭിച്ചത് 40,300 രൂപ. എടത്തല തുരുത്തുമ്മല്‍ ടി എസ് നൗഷാദ് ആണ് 9 കിലോഗ്രാം തൂക്കമുള്ള പാളയംകോടന് കുല ലേലത്തില്‍ പിടിച്ചത്.
സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മരക്കുറ്റിക്ക് പകരം പഴങ്ങനാട് മഠത്തില്‍പ്പറമ്പില്‍ എം പി തോമസിന്റെ പുരയിടത്തില്‍ നട്ട വാഴയുടെ കുലയാണ് ആലുവ മാര്‍ക്കറ്റില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ലേലം ചെയ്തത്.അര മണിക്കൂര്‍ നീണ്ട ലേലത്തിലാണ് നൗഷാദ് വാഴക്കുല സ്വന്തമാക്കിയത്. നവംബറില്‍ അങ്കമാലി പുളിയനത്തു നടന്ന ലേലത്തില്‍ ഒരു കുലയ്ക്ക് 83,300 രൂപ ലഭിച്ചിരുന്നു. സംസ്ഥാനത്ത് സമരവാഴക്കുലയ്ക്ക് ലഭിച്ച റെക്കോര്‍ഡ് തുകയായിരുന്നു അത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.