കൊല്ലം: നവകേരള സദസ് നടക്കുന്നതിനാല്‍ കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭാ അധികൃതരുടെ നിര്‍ദേശം. എന്നാല്‍, കൂടിയാലോചന നടത്താതെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്.
ശനിയാഴ്ചയാണ് നവകേരള സദസ് കായംകുളത്ത് നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയില്‍നിന്നു 100 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ കച്ചവടം നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഉപജീവനമാര്‍ഗമാണെന്നും വ്യാപാരികള്‍ പറയുന്നു.
ശനിയാഴ്ച 11നാണ് നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. അതിനു മുന്‍പായി ഒൻപത് മണി മുതല്‍ അടച്ചിടണമെന്നാണു നിര്‍ദേശം.
വ്യാപരികളില്‍ പലരും സി.പി.എം പ്രവര്‍ത്തകരാണ്. സി.പി.എം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്.
തങ്ങളോട് ആലോചിക്കാതെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഇവര്‍ക്കു രേഖാമൂലം ഒരറിയിപ്പും നല്‍കിയിട്ടില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നുപറയുകയായിരുന്നുവെന്നാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.