ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലളിത് ഝാ ഡല്‍ഹി പൊലീസിന് മുമ്പാകെ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഡല്‍ഹി പൊലീസ്. ഇതിനിടയിലാണ് ഇയാള്‍ കീഴടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.നേരത്തെ പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള സാഗര്‍ ശര്‍മ, മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്രയില്‍നിന്നുള്ള അമോള്‍ ഷിൻഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നേരത്തെ, സുരക്ഷാ വീഴ്ചയില്‍ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പാര്‍ലമെന്റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകര്‍ ദ്വാര്‍ കവാടത്തിലൂടെ പാര്‍ലമെന്റിലേക്ക് എം.പിമാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.