അപകടകരമാം വിധം മോട്ടോർ സൈക്കിൾ സ്റ്റണ്ട് നടത്തിയതിന് ഒരു മോട്ടോർ സൈക്കിൾ റൈഡർ പിടിയിലായി.
തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും വിധം ബൈക്ക് ഓടിച്ചതിനാണ് അറസ്റ്റ് എന്നു ട്രാഫിക്ക് വകുപ്പ് വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും കൂടാതെ/അല്ലെങ്കിൽ 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴയും അടയ്‌ക്കേണ്ടിവരുമെന്ന് വകുപ്പ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഇയാൾ ഹെൽമറ്റ് ധരിച്ച് ഒരു നിശ്ചിത വേഗതയിൽ ഓടുന്ന ബൈക്കിൽ കയറി നിൽക്കുന്നതായി കാണാം.
മോട്ടോർ സൈക്കിൾ പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഷെയർ ചെയ്ത വീഡിയോയിൽ മോട്ടോർ സൈക്കിൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.