ചങ്ങനാശ്ശേരി: ജനുവരി 26ന് നടക്കുന്ന എസ് ബി കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രിൻസിപ്പൽ റവ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
അലുമിനി അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ എം. മാത്യു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അലുംമ്നൈ അസോസിയേഷൻ ഭാരവാഹികളെ സമ്മേളനത്തിൽ ആദരിച്ചു.
അഭിഭാഷകയായി എൻ റോൾ ചെയ്ത അഡ്വ. ഡെയ്സമ്മ ജയിംസ്, "റാങ്ക്സ് ആന്റ് റോസരീസ് " എന്ന പുസ്തകത്തിന്റെ രചയിതാവ് ബ്രിഗേഡിയർ ഒ.എ. ജയിംസ്, " റീ ഡിസൈൻ ചെയ്യാം ചിന്തകൾ" എന്ന പുസ്തകത്തിന്റെ രചയിതാവ് ഡോ. സെബിൻ എസ് കൊട്ടാരം എന്നിവരെയാണ് ആദരിച്ചത്.
എസ് ബി കോളേജിൽ നിന്ന് 1974ൽ പഠനം പൂർത്തിയാക്കി 50 വർഷം പിന്നിടുന്ന പൂർവ വിദ്യാർത്ഥികളെ പൂർവ വിദ്യാർത്ഥി മഹാസമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും.
സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യു, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞിലിൽ, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാൻ, ഫാ.ജോൺ ജെ. ചാവറ, അസോസിയേഷൻ ഭാരവാഹികളായ ഡോ. സെബിൻ എസ് കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജെയിംസ് , ജിജി ഫ്രാൻസിസ്, അഡ്വ. ഡെയ്സമ്മ ജയിംസ് എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 94956 92192
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.