പിലാത്തറ: പൊലീസ് റെയ്ഡുകള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും ലഹരിക്കെണിയിലേക്ക് വിദ്യാര്‍ത്ഥികളെ വീഴ്ത്തുന്ന പുകയില ഉത്പന്നങ്ങള്‍ നാട്ടില്‍ സുലഭം.
കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത് എത്തിച്ച് കൊടുക്കുന്ന ചില ലോബികള്‍ തന്നെയുണ്ടെന്നും പറയുന്നു. വിദ്യാര്‍ത്ഥികളെയും വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്.
പിലാത്തറയിലെ രണ്ട് കടകള്‍, മാതമംഗലം, അഞ്ജനപുഴ, പാണപ്പുഴ, കാനായി എന്നിവിടങ്ങളിലെ ചില കടകള്‍ കേന്ദ്രീകരിച്ച് പുകയില ഉത്പന്ന വില്പന നടക്കുന്നുണ്ട്. ഈ കടകളില്‍ പൊലീസ് നിരവധി തവണ റെയ്ഡ് നടത്തി പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നുവെങ്കിലും പിഴയടച്ച് വീണ്ടും ഇവര്‍ കച്ചവടം തുടരുകയാണ്.
മൂന്ന് മാസം മുൻപ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്കിയ ഒരു കട നാട്ടുകാര്‍ തകര്‍ത്തിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ അഞ്ച് രൂപയുള്ള ഇത് ഇവിടെ വിറ്റഴിക്കുന്നത്
അമ്പതും, നൂറും രൂപക്കാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വിദ്യാര്‍ത്ഥികളെ പിന്നീട് എം.ഡി.എം.എ പോലുള്ള മാരക രാസലഹരിയിലേക്ക് നയിക്കുകയാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊലീസും എക്സൈസും സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണിവര് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.