സഞ്ജുവിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റൺസെടുത്തു. അർധസെഞ്ചറി നേടിയ തിലക് വർമ (77 പന്തിൽ 52), റിങ്കു സിങ് (27 പന്തിൽ 38) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.
മലയാളി താരം സഞ്ജു സാംസണിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറി നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പിറന്നത്. 110 പന്തിലാണ് സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി തികച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു കരുതലോടെയാണ് ബാറ്റു വീശിയത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. നാലാം വിക്കറ്റിൽ സഞ്ജുവും തിലക് വർമയും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു.
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്.
അരങ്ങേറ്റ താരം രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവര്‍ പുറത്തായി. 258 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
3 മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. മൂന്നാം ഏകദിനം ജയിച്ച് പരമ്പര നേടാന്‍ ഉറച്ചാണ് ഇരു ടീമുകളും ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.