പ്രാഗ് : ഡൗണ്ടൗൺ പ്രാഗിലുണ്ടായ കൂട്ട വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, വെടിവയ്പ്പ് നടത്തിയ ആളും മരിച്ചുവെന്ന് ചെക്ക് പോലീസും നഗര രക്ഷാ സേനയും മാധ്യമങ്ങളെ അറിയിച്ചു.
ജൻ പാലച്ച് സ്‌ക്വയറിലെ ഒരു സ്‌കൂളിൽ വെടിവെപ്പുണ്ടായതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ചാൾസ് യൂണിവേഴ്സിറ്റിയിലെ തത്ത്വശാസ്ത്ര വിഭാഗം പൂർണ്ണമായി ഒഴിപ്പിച്ചതായി പ്രാഗ് മേയർ ബൊഹുസ്ലാവ് സ്വബോഡ പറഞ്ഞു.
സ്‌ക്വയർ അടച്ചിട്ടതായി പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ചുറ്റുമുള്ള തെരുവുകൾ ഉപേക്ഷിച്ച് അകത്ത് തന്നെ തുടരാൻ ജനങ്ങളോട് ഭരണാധികാരികൾ അറിയിച്ചിട്ടുണ്ട്.അക്രമി സംഘമല്ലന്നും ഒരു വെക്തി മാത്രമാണ് സംഭവത്തിന് പിന്നിലെന്നും ചെക്ക് ആഭ്യന്തര മന്ത്രി വിറ്റ് രാകുസൻ പറഞ്ഞു, പോലീസുമായി സഹകരിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി പെറ്റർ ഫിയാല തന്റെ ഷെഡ്യൂൾ ചെയ്ത പരിപാടികൾ റദ്ദാക്കി പ്രാഗിലേക്ക് തിരിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
BREAKING: SHOOTING AT UNIVERSITY OF PRAGUE IN CZECH REPUBLIC
— Sulaiman Ahmed (@ShaykhSulaiman) December 21, 2023
They are not calling it a terrorist attack so it means it’s unlikely to be a Muslim. pic.twitter.com/ZrtDlSn7Fz
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.