കുമളി: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാനായി തമിഴ്നാട്ടിലെ കമ്പത്തേക്ക് പോയ നാലംഗ യുവാക്കളുടെ സംഘത്തിലെ ഒരാളെക്കൂടി മരിച്ചനിലയില്‍ കണ്ടെത്തി.
പീഡനക്കേസ് പ്രതിയായ വിജയകുമാറിനെ (25) പിടികൂടാൻ പോയ പൊലീസ് സംഘത്തിനൊപ്പം 4 യുവാക്കളാണു പോയത്. പ്രഭുദേവയും പ്രേംകുമാറും മറ്റു 2 സുഹൃത്തുക്കളും പൊലീസ് സംഘത്തിനൊപ്പം പോകുമ്പോഴാണു പ്രഭുദേവ മുങ്ങിമരിച്ചത്. പ്രഭുദേവയുടെ മരണത്തില്‍ ദുഃഖിതരായ പ്രേംകുമാറും മറ്റു 2 പേരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചു.
കൈയില്‍ കരുതിയിരുന്ന മദ്യം തീര്‍ന്നതോടെ മറ്റു 2 പേര് വീണ്ടും മദ്യം വാങ്ങാൻ പോയി. ഇവര്‍ തിരികെ എത്തിയപ്പോള്‍ പ്രേംകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രേംകുമാറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ കമ്പം കുമളി റോഡ് ഉപരോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.