നിസാം ലക്ഷദ്വീപ് ✍️
ലക്ഷദ്വീപ് : കഴിഞ്ഞ 27 തീയതിക്ക് ശേഷം ഇതുവരെ കിൽത്താൻ, ചെത്തലത്ത്, ബിത്രാ ദ്വീപുകളിലേക്ക് ദ്വീപുകളിലേക്ക് ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും തുറമുഖ വകുപ്പ് കപ്പൽ പ്രോഗ്രാമുകൾ അനുവദിച്ചിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടക്കം നൂറുകണക്കിന് ആളുകളാണ് കപ്പൽ പ്രോഗ്രാം ഇല്ലാതെ വൻകരയിൽ കുടുങ്ങിക്കിടക്കുന്നത്.
ഈ ദ്വീപുകളിൽ ഭക്ഷണസാധനങ്ങൾക്ക് പോലും ക്ഷാമം നേരിട്ടിരിക്കുകയാണ് എന്നിട്ടും കപ്പൽ പ്രോഗ്രാം അനുവദിക്കാതിരിക്കുന്ന പോർട്ട് വകുപ്പിന്റെ അവഗണിക്കെതിരെയാണ് കിൽത്തൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ കെ പി. അഹമ്മദ് അബ്ദുൽ ജലീൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കി വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.