കൊച്ചി: നവകേരള സദസ്സില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവിനെ പോലീസ് പിടികൂടി. നഗരൂര്‍ നന്ദായ് വനം സ്വദേശി വൈശാഖിനെയാണ് (25) ആണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
9961725185 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും 2 കോള്‍ ERSS കണ്ട്രോളിൻ്റെ 112 എന്ന എമര്‍ജൻസി നമ്പറില്‍ ലഭിച്ചു. ഫോണ്‍ നമ്പറിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നല്കിയ യുവാവിനെ പിടികൂടുകയായിരുന്നു.
അതേസമയം നവകേരള സദസ് ഇന്ന് തൃശൂരില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ ഏഴ് വരെയാണ് തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക.
ഇന്ന് അത്താണി കിലയില്‍ രാവിലെ ഒമ്ബതിന് പ്രഭാത സദസ് നടക്കും. തുടര്‍ന്ന് 11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനത്ത് മണ്ഡലം സദസ്.
വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് എം.ജി.കാവ് ഹെല്‍ത്ത് യൂണിവേഴ്സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30ന് കുന്നംകുളം മണ്ഡലം സദസ് ചെറുവത്തൂര്‍ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂര്‍ മണ്ഡലം ജനസദസ് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങല്‍ ചത്വരത്തിലും നടക്കും.
തടര്‍ന്നുള്ള ദിവസങ്ങളില്‍ മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളില്‍ സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.