സഹോദരന്റെ ഭാര്യയുമായി അവിഹിതം; ചോദ്യം ചെയ്ത അനിയത്തിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു

ഭുവനേശ്വര്‍: യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.

ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം.. കേസില്‍ സഹോദരന്‍ ഉള്‍പ്പടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി മനസിലാക്കിയിരുന്നു. ഇത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റുള്ളവരെ അറിയിക്കുമെന്ന് യുവതി സഹോദരനോട് പറയുകയും ചെയ്തിരുന്നു. ഇതാണ് സഹോദരിയെ കൊലപ്പെടുത്താന്‍ കാരണമായത്. 

സംഭവദിവസം യുവതി വിറക് ശേഖരിക്കാനായി കാട്ടില്‍ പോയിരുന്നു. സഹോദരനും പശുക്കളുമായി അവിടെയുണ്ടായിരുന്നു. യുവതിയെ കാട്ടില്‍ കണ്ടതിന് പിന്നാലെ സഹോദരന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

മദ്യലഹരിയിലായിരുന്ന ഇവര്‍ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു. ആക്രമണം യുവതി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ച മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പിറ്റേദിവസം കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !