തലസ്ഥാനത്ത് ഇരുട്ടിന്റെ മറവില്‍ ആക്രമണം; അജ്ഞാത സംഘം തല്ലിത്തകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും,,

തിരുവനന്തപുരം: മാറാനല്ലൂരില്‍ വ്യാപക ആക്രമണം. 20-ല്‍ അധികം വാഹനങ്ങള്‍ക്ക് നേരെയും ഒരു വീടിന് നേരെയും ആക്രമണം ഉണ്ടായി.

മാറാനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോ മീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഗുണ്ടാ ആക്രമണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം. മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ശ്രീകുമാറിന്‍റെ വീടിന് നേരെയായിരുന്നു ആദ്യ ആക്രമണം. സ്വിഫ്റ്റ് കാറിലെത്തിയ അക്രമികള്‍ വീടിന്‍റെ ജനാല ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. 

അക്രമികള്‍ വണ്ടന്നൂര്‍, പാല്‍കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍തെരേസാ നഗര്‍ തുടങ്ങി 4 കിലോ മീറ്ററോളം ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍, ടിപ്പറുകള്‍, പെട്ടി ഓട്ടോകള്‍ തുടങ്ങി 22 ഓളം വാഹനങ്ങള്‍ തകര്‍ത്തു. 

പല വാഹനങ്ങളും വീടിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വീടിന് പുറത്ത് ഇട്ടിരുന്നവയാണ്. സംഭവത്തെ തുടര്‍ന്ന് മാറാനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !