കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് ചേരാനെല്ലൂരിലെ ദിയ ബേക്കറി ഉടമ ബഷീറിനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ബഷീറിന്റെ മകനെ അന്വേഷിച്ചെത്തിയ സംഘം മകനെ കിട്ടാത്ത വിരോധത്തില്‍ രക്ഷിതാവിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കാപ്പ ചുമത്തി നാട് കടത്തിയ തൃപ്രയാര്‍ ഹരീഷ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേരാനെല്ലൂരിലാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം ബഷീറിന്റെ ബേക്കറിയിലെ ഹല്‍വ അരിയുന്ന കത്തി ഹരീഷ് എടുത്തുകൊണ്ടുപോകാൻ നോക്കിയിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇത് കഴിഞ്ഞ് മടങ്ങിയ ഹരീഷ് വഴിയില്‍വെച്ച് മറ്റൊരു സംഘവുമായും തര്‍ക്കമുണ്ടാകുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ബഷീറിന്റെ മകനാണെന്ന ധാരണയിലാണ് ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ബഷീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഹരീഷും സംഘവും ഒളിവില്‍പോയി. പ്രതികളെ കണ്ടെത്താൻ അന്വേഷണം 'തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ കാട്ടൂര്‍ സ്റ്റേഷൻ പരിധിയില്‍ 40 ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃപ്രയാര്‍ ഹരീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.